2021, ഏപ്രിൽ 28, ബുധനാഴ്‌ച




"സ്തുതിപെറ്റെ നഫീസത്തുൽ
മിസ്റിയിൽ റളിയല്ലാ
സുഖവരെ രിളാ നാൻകൾക്ക്
അണയ്ത്തീടല്ലാഹ് "
സൂറത്തുൽ അൻആം ഓതികൊണ്ടിരിക്കുകയാണ് ബീവി ,
لهم دار السلام عند ربهم
'തങ്ങളുടെ രക്ഷിതാവിന്റെയടുക്കൽ അവർക്ക് #ശാന്തിയുടെ_ഭവനമുണ്ട്'
എന്ന 127 മത് ആയത്തിലേക്ക് എത്തിചേരുകയും.
റബ്ബിലേക്ക് യാത്രയാവുകയുമായിരുന്നു.
സയ്യിദത്ത് നഫീസത്തുൽ മിസ്റിയ്യ (റ) .
അതൊരു റമളാനിലെ വെള്ളിയാഴ്ചയായിരുന്നു.
#മുത്ത്_നബി_ﷺ പ്രഖ്യാപിച്ച ഉത്തമ
നൂറ്റാണ്ടിൽ ജീവിച്ച മഹതിയാണ് ബീവി .
ഇമാം_ശാഫിഈ (റ) മഹതിയെ
കൊണ്ട് ദുആ ചെയ്യിക്കൽ പതിവായിരുന്നു.
വൈജ്ഞാനിക മികവിനാൽ ബീവി ശ്രദ്ധേയ യായിരുന്നു. അതീന്ദ്രിയ ജ്ഞാനക്കടൽ കൂടിയായിരുന്നു.
وقال الشعراني رحمه الله ، رأيت في كلام الشيخ أبي المواهب الشاذلي رحمه الله ، انه رأی النبي ﷺ ، فقال يا محمد،
اذا کان لك الى الله حاجة ، فانذر لنفيسة الطاهرة ولو بدرهم ،
يقض الله تعالى لك حاجتك
#ഇമാം_ശഅറാനി (റ) പറയുന്നു :
"ഹാജത്തിനെ ഉദ്ദേശിക്കുന്നുവെങ്കിൽ
സയ്യിദത്തുനാ ബീവി നഫീസത്തുൽ
മിസ്റിയ്യ (റ)യുടെ പേരിൽ നേർച്ചയാക്കുക.
അല്ലാഹു അത് വീട്ടി തരും."
പുണ്യ റമളാനിലെ സ്മരണകളിൽ
ഓർക്കാം നമുക്ക് ആ പുണ്യ
ജീവിതത്തെ .
മാതൃകയാക്കാൻ ഒത്തിരിയുണ്ട്
ആ വിശുദ്ധ ജീവിതത്തിൽ .
നഫീസത്ത് മാലയിലൂടെ
മലയാളികൾ അത് പാടി പറഞ്ഞുകൊണ്ടിരിക്കുന്നു.
പുതു തലമുറയെ
പരിചയിപ്പിക്കുക.
മഹത്തുക്കൾ സിദ്ധൗഷധങ്ങൾ തന്നെ
يا سيدتي مدد لنا لمرادنا
تقضى به اوطارنا برخاء
يارب تعلم حاجتي وسريري
وكفى بعلمك عن مقال ثناء
بنفيسه المصرية المرضية
أرجوك يا ربي لنيل مناءي
യാസീൻ ഓതി ദുആ ചെയ്യുക .
മഹതിയുടെ ബറക്കത്തിനാൽ
ഈമാൻ ഉള്ളവരിൽ നമ്മെ
ഉൾപ്പെടുത്തി റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ.
മുഹമ്മദ് സാനി നെട്ടൂർ

ഖസീദത്തുൽ_ബദ്‌രിയ്യ:

القصيدة البدرية

ബദ്‌രീങ്ങളുടെ നാമം പറയപ്പെട്ടുകൊണ്ടുള്ള ദുആഇന് ഇജാബത്ത് ഉണ്ട് ഔലിയാക്കളിൽ അധികപേർക്കും വിലായത്ത് കരഗതമാക്കാൻ കഴിഞ്ഞത് ബദ്‌രീങ്ങളുടെ നാമം പാരായണം ചെയ്യുകയും , തവസ്സുൽ ചെയ്യുകയും ചെയ്തത് കൊണ്ടാണ് ഒത്തിരി ത്വരീഖത്തുകളുടെ ശൈഖായിരുന്ന അല്ലാമാ ശാലിയാത്തി (റ) രചിച്ച ഖസീദത്തുൽ ബദ്‌രിയ്യ വളരെ പ്രസിദ്ധമാണ് ബദ്‌രീങ്ങളോടുള്ള സലാമും ശാലിയാത്തി (റ) യുടെ ഔറാദുകളിൽപ്പെട്ടതാണ്
കേരളത്തിനകത്തും , ഇന്ത്യയിലും , വിദേശ രാജ്യങ്ങളിലുമെല്ലാം പാരായണം ചെയ്യപ്പെടുന്ന മഹ്ളറത്തുൽ ബദ്‌രിയ്യയിലെ
പ്രധാന ബൈത്തുകൾ ഇമാം ശാലിയാത്തി (റ) യുടെ ബദ്‌രിയ്യത്താണ്.
ബദ്‌രീങ്ങളിലൂടെ ആത്മീയ പ്രായാണം
സാധ്യമാക്കാം രാവിലെയും , വൈകിട്ടും പതിവായ് ചൊല്ലുവാൻ വേണ്ടി , ചുരുങ്ങിയ രൂപത്തിലുള്ളതും മനപാഠമാക്കാൻ
എളുപ്പമാകുന്നതിന് വേണ്ടിയും
അസ്മാഉൽ ബദ്ർ കോർവ്വയാക്കി തരണമെന്ന അപേക്ഷയുമായി
മുഹിബ്ബീങ്ങൾ അല്ലാമാ ശാലിയത്തി (റ)യുടെ മുന്നിലെത്തി അതിന്റെ ഫലമായി വിരിഞ്ഞ അദ്ധ്യാത്മിക പുഷ്പമാണ് രിഹാബസ്സ്വദ്ർ ബി സ്വിഹാബിൽബദ്ർ
എന്ന ഖസീദത്തുൽ ബദ്‌രിയ്യ
pdf ആവശ്യമുള്ളവർ 98478 05299,95677 85655 എന്നീ നമ്പറുകളിൽ whatsapp മെസേജ് ചെയ്യുക. താഴെ ലിങ്കും ഉപയോഗപ്പെടുത്താം

 



ദാറുൽ ഇഫ്താഇൽ അസ്ഹരിയ്യ:
ചാലിയം

ബദ്‌റിന്റെ കാഹളം മുഴങ്ങലായി. റമളാൻ: 17

 

സത്യത്തിന്റെയും നീതിയുടെയും ആത്മീയത മുറ്റിയ ദിവ്യപതാകയുമായി അന്ധകാരം കെടുത്തി സത്യത്തിന്റെ പ്രഭ പരത്താൻ പോരിനിറങ്ങിയ അല്ലാഹുവിന്റെ മാർഗത്തിൽ സർവ്വം സമർപണം ചെയ്ത അശ്രഫുൾ ഖൽഖിന്റെﷺ അത്യുൽകൃഷ്ടരായ സൈന്യത്തിൻ മുൻപിൽ അസത്യവും ദാർഷ്ട്യവും പേറി വന്ന ഗർവ്വന്മാരുടെ ധിക്കാരം തകർന്നു തരിപ്പണമായ ദിനം.
അമ്പിയാ മുർസലുകൾക്ക് ശേഷം മനുഷ്യ കുലത്തിൽ ഏറ്റവും ഉൽകൃഷ്ടരായ സമൂഹം പുണ്യ നബിﷺ യുടെ സ്വഹാബത്താണ്, അവരിൽ തന്നെ ഏറ്റവും അത്യുന്നതാരായ പ്രത്യേകക്കാരിൽ പ്രത്യേകക്കാരായ ജനതയാണ് ബദ്രീങ്ങൾ.
ഒരിക്കൽ പുണ്യ നബിﷺ യുടെ സവിദത്തിൽ വന്ന് കൊണ്ട് സയ്യിദുനാ ജിബ്‌രീൽ(അ) ചോദിച്ചു:
"ബദ്‌റിൽ പങ്കെടുത്തവരെ എങ്ങനെയാണ് നിങ്ങൾ കണക്കാക്കുന്നത്?.
പുണ്യ നബിﷺ മറുപടി പറഞ്ഞു:
"മുസ്ലിമീങ്ങളിൽ അത്യുത്തമരായിട്ടാണ് അവരെ കണക്കാക്കുന്നത്"
അപ്പോൾ സയ്യിദുനാ ജിബ്‌രീൽ പറഞ്ഞു:
"ബദ്‌റിൽ പങ്കെടുത്ത മലക്കുകൾക്കും ഞങ്ങൾ ഈ പദവി തന്നെയാണ് നൽകിയിരിക്കുന്നത്".
സത്യ ദീനിലുള്ള അവരുടെ അചഞ്ചല വിശ്വാസം അക്ഷരാർത്ഥത്തിൽ സമാനതകളില്ലാത്തതാണ്.
സത്യത്തിനായി എന്തും ത്യജിക്കാനുള്ള ആവേശം അവരിൽ ഓരോരുത്തരിലും അലതല്ലുകയായിരുന്നു.
സയ്യിദുനാ മിഖ്ദാദ്(റ) പുണ്യ നബിﷺ യെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു:
"അല്ലാഹുവിന്റെ റസൂലേ, മൂസാ നബിയോട് ബനൂ ഇസ്രായീല് സമുദായം പറഞ്ഞതുപോലെ 'നീയും നിന്റെ ദൈവവും പോയി യുദ്ധം ചെയ്‌തോളൂ. ഞങ്ങളിവിടെ ഇരിക്കട്ടെ' എന്ന് ഒരിക്കലും ഈ സ്വഹാബികള് അവിടുത്തോട് പറയില്ല''
സയ്യിദുനാ സഅദ് ബ്നു മുആദ്(റ) ആവേശഭരിതനായി കൊണ്ട് പ്രഖ്യാപിച്ചു:
"അല്ലാഹുവിന്റെ റസൂലേ, അലറി വിളിക്കുന്ന തിരമാലകള് ആഞ്ഞടിക്കുന്ന മഹാസമുദ്രത്തിലേക്ക് എടുത്തുചാടാനാണ് അവിടുന്ന് കല്പിക്കുന്നതെങ്കില് പോലും അവിടുത്തെ കല്പന ഞങ്ങളനുസരിക്കും"
ചരിത്രത്തിലാദ്യമായും അവസാനമായും ഒരു നബിയെﷺ യുദ്ധ മുഖത്ത്‌ സഹായിക്കാനായി മൂവായിരം മാലാഖമാർ ഒരുമിച്ചു ഭൂമിയിലേക്ക് ഇറങ്ങി വന്നിരിക്കുന്നു!
യുദ്ധം ആരംഭിച്ചു
സയ്യിദുനാ അലി(റ) പുണ്ണ്യ നബിﷺ സമ്മാനമായി നൽകിയ ഇരുതല മൂർച്ചയുടയ ദുൽഫുഖാറേന്തി മുന്നേറുന്ന നേരം വിളിച്ചു പറയപ്പെട്ടു:
"അലിയെപ്പോലെ ഒരു യോദ്ധാവുമില്ല ദുൽഫുഖാറിനെപ്പോലെ ഒരു വാളുമില്ല"
വാക്ക്‌ അക്ഷരംപ്രതി പുലർന്നു!
അബൂത്വാലിബിന്റെ മകൻ ഉജ്വലമായ ചടുല നീക്കത്തിലൂടെ ബദ്‌റിന്റെ രണാങ്കളം കയ്യടക്കുന്നു, കൂടെ രക്തസാക്ഷികളുടെ നായകർ സയ്യിദുനാ ഹംസത്തുൽ കറാറിന്റെ(റ) വാൾ തല ശത്രു കോട്ടകളെ നിലം പരിശാക്കി ഐതിഹാസിക ഗാഥ രചിച്ചു മുന്നേറുന്നു.
ഓരോരുത്തരും അവരവരുടെ ജോലികൾ പഴുതുകലില്ലാതെ തികഞ്ഞ ആത്മവീര്യത്തോടെ നിർവ്വഹിക്കുന്നു.
ഏക ഇലാഹ് പ്രത്യേകം തിരഞ്ഞെടുത്ത മഹാ ഭാഗ്യമുടയ പതിനാലുപേർ രക്തസാക്ഷിത്വത്തിന്റെ അവിവരണീയ മാധുര്യം നുകർന്നു തങ്ങളുടെ നാഥന്റെ തിരുസന്നിധിയിലേക്ക് യാത്ര തിരിക്കുന്നു.
കാലം അധികം കാത്തു നിന്നില്ല സത്യവും അസത്യവും നാഥനാൽ വേർ തിരിക്കപ്പെട്ടിരിക്കുന്നു. ബദ്‌റിൽ മുസ്ലിം സൈന്യം ഉജ്വല വിജയം പുൽകി.
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിലും ആദരവായ റസൂലുല്ലാഹിﷺ യോടുള്ള തീവ്രാനുരാഗത്തിലുമായി ലയനം ചെയ്ത ഹൃദയമുടയ നക്ഷത്ര തുല്യരായ സ്വഹാബാ കിറാം ഉന്നതമായ സത്യത്തിനായി ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം വിജയം വരിച്ചിരിക്കുന്നു.
ബദ്‌ർ യുദ്ധത്തിന്റെ ഓർമ്മകളുമായി വീണ്ടുമൊരു റമളാൻ പതിനേഴ് ആഗമനം ചെയ്തിരിക്കുന്നു.
ഒരുപാട്‌ ആവേശത്തോടെയും ആദരവുകളോടെയും നമുക്കോർക്കാം നമ്മുടെ മാർഗ്ഗദർശികളായ ആ പുണ്യാത്മാക്കളെ.

2021, ഏപ്രിൽ 22, വ്യാഴാഴ്‌ച

റമളാൻ പത്ത് ഉമ്മ ുൽ മുഅ്മിനീൻ ഖദീജ(റ) വഫാത്ത് ദിനം

ദാഹം ശക്തിയായവൻ പച്ചവെള്ളം എത്രത്തോളം പ്രിയങ്കരമാണോ അതിനേക്കാൾ പ്രിയങ്കരമായിരുന്നു ആശ്രഫുൽ ഖൽഖിന്ﷺ സയ്യിദതുനാ ഖദീജതുൽ കുബ്റ(رضي الله عنها).
പുണ്യ നബിﷺ പറഞ്ഞു:
"എനിക്ക് ഖദീജയോടുള്ള സ്നേഹം ഓശാരമായി നല്കപ്പെട്ടിരിക്കുന്നു"
ഇസ്‌ലാമിന്റെ മാതാവ്, വിശ്വാസികളുടെ മാതാവ്, തിരുകുടുംബത്തിന്റെ വന്ദ്യ മാതാവ്,. പുണ്യ നബിﷺ യുടെ തിരുകരങ്ങൾ പിടിച്ചു ആദ്യമായി സത്യമതത്തിന്റെ വിശ്വപ്രഭ സ്വായത്തമാക്കിയവർ.
ശക്തരായ ശത്രുക്കൾ സർവ്വ സന്നാഹങ്ങളുമായി സത്യ ദീപത്തെﷺ അണക്കാൻ ഒരുങ്ങിപുറപ്പെട്ട കാലം, അധികമാരും കൂട്ടിനില്ലാത്ത വിഷമതകളും യാതനകളും നിറഞ്ഞ കാലം, ആ സത്യ ദീപത്തിൻﷺ അല്ലാഹു ഒരു കാവൽ കോട്ട ഒരുക്കി, ശത്രുവിന്റെ സർവ്വ സന്നാഹങ്ങളെയും പ്രതിരോധിക്കാൻ പ്രാപ്തമായ സുഭദ്രമായ കോട്ട.
"ഖുവൈലതിന്റെ മകൾ ഖദീജ(റ)".
നുബുവ്വത്തിന്റെ ദിവ്യ പ്രഭക്ക് സംരക്ഷണ കവചമായി ഏക ഇലാഹ് തിരഞ്ഞെടുത്ത പരിശുദ്ധിയുടെയും നിറകുടം.
ഒരർത്ഥത്തിൽ പറഞ്ഞാൽ മുഹമ്മദീയﷺ ഉമ്മത്തിന്റെ ശിലാസ്ഥാപനം നടത്തിയവർ...
വെളിപാടിന്റെ തുടക്കത്തിൽ
സയ്യിദുനാ ജിബ്‌രീലിന്റെ കൂട്ടി അണക്കലിൽ ഭയപ്പെട്ടുപോയ പുണ്യ മേനിﷺ നേരെ
ഉമ്മ
ുനാ ഖദീജയുടെ അടുക്കലേക്ക് പോയി അവിടുന്ന് ഖദീജയോട് പറഞ്ഞു:
"ഖദീജാ എന്നെ പുതപ്പിട്ടു മൂടുവിൻ" പുണ്യ നബിﷺ യുടെ ഭയം വിട്ടുമാറുന്നത് വരെ ബീവി ഖദീജ അവിടുത്തെ പുതപ്പിട്ടു മൂടി അണച്ചു പിടിച്ചു.
ശേഷം അവിടുന്ന് നടന്ന സംഭവങ്ങളൊക്കെ പ്രിയ ബീവിയോട് വിശദീകരിച്ചു നൽകി. എന്നിട്ടവിടുന്ന് പറഞ്ഞു:
"ഖദീജാ എനിക്ക് വല്ലതും സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു"
പുണ്യ നബിﷺ ക്ക് ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷകൾ നൽകി
ഉമ്മ
ുനാ ഖദീജ(റ) പറഞ്ഞു:
"അല്ലാഹുവാണെ സത്യം, അല്ലാഹു ഒരിക്കലും അവിടുത്തെ കൈവിടില്ല തന്നെ, അവിടുന്ന് നന്മകൾ മാത്രം പ്രവർത്തിക്കുന്നവരാണ്".
വഹ്യിന്റെ ആദ്യ കാലങ്ങളിൽ ഇറാ ഗുഹയിൽ ധ്യാനനിരതരായിരുന്ന വിശ്വ പ്രവാചർﷺ ക്ക് സ്വാന്തനവും ഭക്ഷണ പാനീയങ്ങളും നൽകാൻ ഒരു ദിവസത്തിൽ പല തവണ ആ വന്ദ്യ വയോധിക(റ) ഒരു പടവുകളുമില്ലാത്ത ആ മല കയറുമായിരുന്നു!.
ഇന്ന് ഇറാ ഗുഹയിൽ കയറാൻ പടവുകളും മറ്റുമുണ്ടായിട്ട് പോലും എത്ര പ്രയാസപ്പെട്ടാണ് നമുക്കത് സാധ്യമാകുന്നത്?
ചിന്തിക്കുക ആ ഉമ്മയുടെ ഈമാനിക ചൈതന്യം എത്ര വിശിഷ്ടമായിരുന്നെന്ന്.
ഒരിക്കൽ സയ്യിദുനാ ജിബ്‌രീൽ(അ) പുണ്യ നബിﷺയോട് പറഞ്ഞു:
"അവിടുന്ന് അല്ലാഹുവിൽ നിന്നും എന്നിൽ നിന്നുമുള്ള സലാം ഖദീജയോട് പറയുക, സ്വർഗീയ ആരാമത്തിൽ അനാവശ്യ ശബ്ദങ്ങളോ വിഷമതകളോ ഇല്ലാത്ത മുത്തുകൊണ്ടുള്ള വീട് അവർക്കുണ്ടെന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക".
പുണ്യ നബിﷺ യോടൊപ്പം ആദ്യമായി നിസ്കരിക്കാനും അല്ലാഹു ഭാഗ്യം നൽകിയത് ബീവി ഖദീജ(റ) ക്കായിരുന്നു.
തിരു ദൂതരോടൊപ്പംﷺ ആദ്യമായി നിസ്കാരം നിറവ്വഹിച്ചത് മഹദി ഖദീജയും സയ്യിദുനാ അലി(റ) യുമാണ്...
മഹദി ഖദീജ(റ) യുടെ ഓർമ്മകൾ എന്നെന്നും പുണ്യ നബിﷺയുടെ ഹൃദയത്തിൽ പകിട്ടോടെ നിറഞ്ഞു നിന്നിരുന്നു,
ബീവി ഖദീജ(റ) യെ സ്മരിക്കുന്നത് പോലെ അവിടുന്ന് മറ്റൊരു സ്ത്രീയെയും സ്മരിക്കാറുണ്ടായിരുന്നില്ല, അവിടുത്തെ ഭാര്യമാരിൽ അവിടുത്തേയിലേക്ക് എല്ലാം കൊണ്ടും ഏറ്റവു പ്രിയപ്പെട്ടവരും ബീവി ഖദീജ തന്നെ,
സയ്യിദതുനാ ആഇശ(റ) പറയുന്നു:
"നബിﷺയുടെ ഭാര്യമാരിൽ നിന്നും ഖദീജയോട് അസൂയ തോന്നിയത് പോലെ എനിക്ക് മറ്റൊരാളോടും അസൂയ തോന്നിയിട്ടില്ല.
ഞാൻ അവരെ കണ്ടിട്ടൊന്നുമില്ല. പക്ഷെ നബിﷺ തങ്ങൾ അവരെ അധികമായി സ്മരിക്കുന്നവരായിരുന്നു.
ചിലപ്പോയൊക്കെ നബിﷺ തങ്ങൾ ആടിനെ അറുത്ത് പല ഭാഗങ്ങളാക്കി വിഭചിച്ച് ഖദീജയുടെ സുഹൃത്തുക്കൾക്ക് കൊടുത്തായക്കാറുണ്ടായിരുന്നു.
ചിലപ്പോൾ ഞാൻ നബിﷺ തങ്ങളോട് പറയാറുണ്ടായിരുന്നു:
"ദുനിയാവിൽ ഖദീജയല്ലാത്ത ഒരു സ്ത്രീയും ഇല്ലാത്തത് പോലെയുണ്ട്, അപ്പോൾ നബി തങ്ങൾ എന്നോട് ഖദീജയെ ധാരാളം പുകഴ്ത്തി പറയും".
ധനികയായിരുന്നു
ഉമ്മ
ുനാ ഖദീജ(റ) അന്നത്തെ കാലത്ത് അധികമാർക്കും സ്വപ്നം പോലും കാണാൻ പറ്റാത്തത്ര സമ്പത്തിനുടമ, മക്കത്തെ രാജ്ഞി.
പക്ഷെ സർവ്വവും ഏക ഇലാഹിന്റെ വിശുദ്ധ വഴിയിൽ സമർപ്പണം ചെയ്ത് തികഞ്ഞ പ്രപഞ്ചപരിത്യാഗിയായി ജീവിച്ചു ദരിദ്രയായാണ് മക്കയുടെ രാജ്ഞി പരലോകം പുൽകിയത്.
ഓരോ വിശ്വാസിയും മറ്റാരേക്കാളും സയ്യിദതുനാ ഖദീജ(റ) യോട് കടപ്പെട്ടിരിക്കുന്നു.
മക്കം കീഴടക്കാൻ പുണ്യ നബിയുംﷺ സ്വഹാബത്തും വന്ന സമയത്ത് നബിﷺ തങ്ങൾ തമ്പടിച്ചതു പോലും അവിടുത്തെ പ്രിയ ഖദീജ(റ) യുടെ ഖബറിനടുത്തായിരുന്നു.
മരണത്തിനോ കാലപ്പഴക്കത്തിനോ അല്പം പോലും അകറ്റാൻ പറ്റാത്തത്ര ദൃഢമായിരുന്നു അവർക്കിടയിലുള്ള ആത്മ ബന്ധം
ഒരിക്കലും അവർ അശ്രഫുൾ ഖൽഖിനെﷺ ഒരു നിലക്കും പ്രയാസപ്പെടുത്തിയില്ല.
മാത്രമല്ല തിരുസന്നിധിയിൽ വെച്ച് അവർ ഒരിക്കലും ശബ്ദമുയർത്തി സംസാരിക്കുക പോലും ചെയ്തിരുന്നില്ല.
തിരു ഹൃദയത്തിൽﷺ ബീവി ഖദീജ(റ) യുടെ സ്ഥാനം അക്ഷരാർത്ഥത്തിൽ അത്യുന്നതവും അതുല്യവുമായിരുന്നു.
ഒരിക്കൽ ഖദീജാ ബീവിയുടെ സഹോദരി സയ്യിദതുനാ ഖാല(റ) കടന്നു വന്നപ്പോൾ പുണ്യ നബിﷺ ഖദീജയോടുള്ള സ്നേഹം നിമിത്തം വളരെ സന്തോഷം പ്രകടിപ്പിച്ചു. ഇതു കണ്ട
ഉമ്മ
ുനാ ആഇശ(റ) പ്രവാചകരോടുള്ള തീവ്ര സ്നേഹം നിമിത്തം ചോദിച്ചു:
"നബിയേ അവിടുന്ന് എന്തിനാണ് ഖുറൈഷികളിൽ പെട്ട പല്ലുകൾ കൊഴിഞ്ഞ കിളവിയെ എപ്പോഴും സ്മരിക്കുന്നത്. അവർ മരിച്ചു പോവുകയും അവർക്ക് പകരം അല്ലാഹു അവിടുത്തേക്ക് നൽകുകയും ചെയ്‌തില്ലേ"?
തിരുദൂതർﷺ മഹ്ദി ആഇശ(റ) ക്ക് നൽകിയ മറുപടി ബീവി ഖദീജ(റ) യുടെ അത്യുൽകൃഷ്ട സ്ഥാനമാനങ്ങൾ വ്യക്തമാക്കുന്നതായിരുന്നു,
പുണ്യ നബിﷺ ഇങ്ങനെ മറുപടി നൽകി:
"ഖദീജയേക്കാളും ശ്രേഷ്ഠമായ ഒന്നിനെയും അല്ലാഹു എനിക്ക് പകരം നൽകിയിയിട്ടില്ല, ജനങ്ങൾ എന്നെ അവിശ്വസിച്ചപ്പോൾ അവർ എന്നെ വിശ്വസിച്ചു, ജനങ്ങൾ എന്നെ കളവാക്കിയപ്പോൾ അവർ എന്നെ വാസ്തവമാക്കി, ജനങ്ങൾ എനിക്ക് വിലക്കേർപ്പെടുത്തിയപ്പോൾ അവരുടെ സമ്പത്ത് കൊണ്ട് അവരെന്നെ സഹായിച്ചു, മറ്റു ഭാര്യമാരിൽ അല്ലാഹു എനിക്ക് സന്താനങ്ങളെ വിലങ്ങിയപ്പോൾ അവരിൽ എനിക്ക് സന്താനങ്ങളെ നൽകി".
ഉമ്മ
ുനാ ഖദീജ(റ) വിടപറഞ്ഞ വർഷം ഇസ്ലാമിക ചരിത്രത്തിൽ ദുഃഖ വർഷമെന്ന് അറിയപ്പെട്ടു.
അതെ
ഉമ്മ
ുൽ മുഅ്മിനീൻ ഖദീജ(റ) യുടെ വിടവാങ്ങൽ ലോക ഗുരുവിനുണ്ടാക്കിയ തീരാ ദുഖവും ഇസ്ലാമിനുണ്ടാക്കിയ നഷ്ടവും പിന്നീടൊരിക്കലും നികത്തപ്പെട്ടില്ല.
മരണം വരെ പ്രിയ ഖദീജയുടെ വിരഹത്തിന്റെ വേദനയും ഖദീജയോടുള്ള അളവറ്റ സ്നേഹവും ഒളി മങ്ങാത്ത ഓർമ്മകളായി തിരുഹൃദയത്തിൽ നിലകൊണ്ടു.
അമീറുൽ മുഅ്മിനീൻ സയ്യിദുനാ അലി(റ) പറയുന്നു:
"ഖദീജയുടെ മരണത്തിന് ശേഷം രാത്രികളിൽ നബിﷺ തങ്ങൾ അവരെ ഓർത്തു ഏങ്ങി കരയാറുണ്ടായിരുന്നു"
നാഥനിൽ നിന്നുള്ള വഹ്യ് ആരംഭിച്ചതിന്റെ പത്താം വർഷം റമളാൻ പത്തിനാണ് വിശ്വാസികളുടെ വിശിഷ്ട മാതാവ് നാഥനിലേക്ക് യാത്ര പോയത്.
ഇരുപത്തിയഞ്ച് വർഷം അശ്രഫുൾ ഖൽഖിന്ﷺ സ്വയം ത്യജിച്ച് സർവ്വം സമർപ്പിച്ചു സയ്യിദതുനാ ഖദീജ ജീവിച്ചു.
ലോക ചരിത്രത്തിൽ തുല്യതയില്ലാത്ത ഉൽകൃഷ്ട മാതൃകാ ദാമ്പത്യ ജീവിതം അവർ കാഴ്ച വെച്ചു, ആ ബന്ധത്തിൽ സയ്യിദതുനാ ഫാത്വിമ(റ) ഉൾപ്പെടെ ആത്മീയ ചക്രവാളങ്ങളിലെ അത്യുൽകൃഷ്ട സ്ഥാനങ്ങളിൽ വിഹരിക്കുന്ന ആറു കണ്മണികളെ അല്ലാഹു പുണ്യ നബിക്ക് നൽകി. ഇരു വീട്ടിലും പുണ്യ നബിﷺയുടെ ഇഷ്ട തോഴിയും അവർ തന്നെ...
പലപ്പോഴും ഈ
ഉമ്മ
സ്മരിക്കപ്പെടാതെ പോവാറുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്.
മറ്റാരേക്കാളും സ്മരിക്കപ്പെടാനുള്ള യോഗ്യത സയ്യിദതുനാ ഖദീജ(റ) ക്കുണ്ട്.
മറ്റാരേക്കാളും നമുക്ക് കടപ്പാടുള്ളതും അവരോട് തന്നെ.
നാം സ്മരിക്കേണ്ടത് നമ്മുടെ ഇരുലോക വിജയത്തിനു വേണ്ടിയാണ്.
നാം സ്മരിച്ചാലും ഇല്ലെങ്കിലും റഹ്മത്തുല്ലിൽ ആലമീന്റെﷺ പ്രിയ പത്നിയുടെ സ്ഥാനം അത്യുന്നതങ്ങളിൽ അത്യുന്നതമാണ്...

2021, ഏപ്രിൽ 15, വ്യാഴാഴ്‌ച

സയ്യിദതുനാ ഫാത്വിമഃ സഹ്റാ (رضي الله عنها)


സയ്യിദുൽ വുജൂദ് ﷺ പറഞ്ഞു
:

"ഫാത്വിമ(റ) എന്റെ കരളിന്റെ കഷ്ണമാണ്; എന്റെ ശരീരത്തിൽ നിന്നുമുള്ള ഒരു ഭാഗമാണ്. വല്ലവരും ഫാത്വിമയെ സ്നേഹിച്ചാൽ അവർ എന്നെ സ്നേഹിച്ചു, വല്ലവരും ഫാത്വിമയിൽ വിദ്വേഷം വെച്ചാൽ അവർ എന്നിൽ വിദ്വേഷം വെച്ചു".

"ഫാത്വിമ(റ) യെ സ്നേഹിക്കുന്നവരെ അല്ലാഹു നരകത്തെ തൊട്ട് മുറിച്ചു കളഞ്ഞിരിക്കുന്നു".

റമളാൻ മൂന്ന്:

അശ്രഫുൽ ഖൽഖിന്റെ ﷺ കരളിൻ കഷ്ണം, ബീവി ഖദീജത്തുൽ ഖുബ്റ (റ)തൻ പൊന്നുമോൾ, അമീറുൽ മുഅ്മിനീൻ അലിയ്യുൽ മുർത്തള (റ)തൻ ഇരുലോക സഖി, സ്വർഗീയ യുവത്വത്തിന് നായകർ ഹസൻ ഹുസൈൻ (റ) എന്നവരിൽ വന്ദ്യ മാതാവ്, സകല ലോക നാരികൾക്കും നായിക സയ്യിദതുനാ ഫാത്വിമ സഹ്‌റാ (رضي الله تعالى عنها) തന്റെ നാഥന്റെ ഉന്നതമായ റഹ്മത്തിലേക്ക് യാത്രയായ ദിനം...

വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളിൽ അവരെത്രയോ പരിശുദ്ധർ. തിരു വചനങ്ങളിൽ അവരെത്രയോ അത്യുന്നതർ...

"മഹതി ഫാത്വിമ(رضي الله تعالى عنها) യുമായി ബന്ധപ്പെട്ട് അവതീർണമായ വിശുദ്ധ ഖുർആൻ വാക്യങ്ങളും തിരു വചനങ്ങളും വിശദീകരിച്ചു തീർക്കുകയെന്നത്‌ ഏറെ പരിശ്രമകരം തന്നെ"...

ആകാശ ലോകമിൽ മാലാഖമാർ ഫാത്വിമ ബതൂലിനെ(റ) ആദരവുകളോടെ വാഴ്ത്തി വിളിച്ചു 'ഉമ്മു അബീഹാ' (അവരുടെ പിതാവിന്റെ മാതാവ്). അതെ സയ്യിദതുനാ ഫാത്വിമ(റ) അവരുടെ പിതാവിന്, റഹ്മത്തുല്ലിൽ ആലമീന് ﷺ മാതാവിന്റെ കരുതൽ നൽകി, സഹോദരിയുടെ സാന്ത്വനം നൽകി, മകളുടെ സമർപ്പണം നൽകി. ഓരോ ശ്വാസത്തിലും ഫാത്വിമ(റ) ആശ്രഫുൾ ഖൽഖിന് ﷺ കരുത്തും സ്നേഹവും കരുതലും നൽകി കൊണ്ടേയിരുന്നു.

പരിശുദ്ധ ഖദീജതുൽ കുബ്റ(റ) യുടെ പൊന്നുമോൾ ഉമ്മയെപ്പോലെ അതി ബുദ്ധിമതിയായിരുന്നു. ശത്രുക്കളുടെ നീക്കങ്ങൾ തിരിച്ചറിയാനും നുബുവ്വത്തിൻ ﷺ കാവൽ കിടക്കാനും അസാമാന്യ ധീരതയാണ് സഹ്റ ബതൂൽ(റ) പ്രകടിപ്പിച്ചത്.
ഒട്ടകത്തിന്റെ കുടൽ മാല തെമ്മാടികൾ വിശുദ്ധ മേനിയിൽ ﷺ ഇട്ടനേരത്ത് സധൈര്യം ഓടി വന്ന് അതെടുത്തു മാറ്റി അധർമ്മത്തിന്റെ കക്ഷികളോട് ധീരമായി സംസാരിച്ചതുൾപ്പെടെ എത്രയെത്ര സംഭവങ്ങൾ.

ഏക ഇലാഹ് അവന്റെ അത്യുന്നത സൃഷ്ടിക്ക് ﷺ ഏഴാനാകാശത്തിൽ നിന്നും ഓഷാരമായി നൽകിയ അമൂല്യരത്നം.
എല്ലാ നിലയിലും അവിടുത്തേക്ക് താങ്ങും തണലുമായ പൊന്നുമോൾ.

അർഷിന്റെ ആവരണത്തിൽ നിന്നും മഹ്ശറാ വൻ സഭയിൽ സർവ്വ ജനങ്ങളോടുമായി വിളിച്ചു പറയപ്പെടും

"സൃഷ്‌ടി സമൂഹമേ മുഹമ്മദിന്റെ ﷺ പുത്രി ഫാത്വിമ(റ) കടന്നു പോകുന്നത് വരെ നിങ്ങളുടെ ദൃഷ്ടികളെ താഴ്ത്തിയിടുവിൻ".

മഹതി നടന്നു നീങ്ങുമ്പോൾ 70000 ഹൂറികൾ സർവ്വാദരവുകളോടെ പുണ്യ മേനിയെ സദാ അനുഗമിച്ചു കൊണ്ടേയിരിക്കും

സയ്യിദതുനാ ഫാത്വിമ (റ)യുടെ തൃപ്തിയുള്ളടത്ത് അല്ലാഹുവിന്റെ തൃപ്തിയുണ്ട് ഫാത്വിമ(റ) കോപിക്കുന്നിടത്ത് അല്ലാഹുവിന്റെ കോപവും.

പുണ്യ നബിﷺ പറഞ്ഞു:

"അല്ലാഹു ഫാത്വിമയുടെ തൃപ്തിക്കുവേണ്ടി തൃപ്തിപ്പെടുകയും ഫാത്വിമയുടെ കോപത്തിനുവേണ്ടി കോപിക്കുകയും ചെയ്യുന്നു".

വിശ്വാസികളുടെ വന്ദ്യ മാതാവ് ആഇശ(رضي الله تعالى عنها) പറയുന്നു:

"ഫാത്വിമ(റ) യേക്കാള്‍ സത്യസന്ധരായി അവരുടെ പിതാവിനെയല്ലാതെ ഞാന്‍ കണ്ടിട്ടില്ല. നടത്തത്തിലും സംസാരത്തിലും പെരുമാറ്റ രീതികളിലും ശീലങ്ങളിലും ഇരുത്തത്തിലും നിർത്തത്തിലും വരെ മുഹമ്മദ് നബി ﷺയുമായി മനുഷ്യ കുലത്തിൽ ഏറ്റവും സാദൃശ്യമുള്ളവരും അവർ തന്നെ. ഫാത്വിമയേക്കാളും ശ്രേഷ്ഠമായി അവരുടെ പിതാവിനെയെല്ലാതെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല.
ഫാത്വിമ(റ) നബിﷺ യുടെ അടുത്തേക്ക് കടന്നു വന്നാൽ നബിﷺ ഫാത്വിമയെ സ്വാഗതമരുളി എഴുനേറ്റു നിന്ന് കരങ്ങൾ പിടിച്ചു ചുംബനം നൽകി സ്വീകരിച്ചു അവിടുത്തെ ഇരുപ്പിടത്തിൽ ചാരെ ഇരുത്തുമായിരുന്നു".

എത്രയാണ് ഏത്രയാണ്? അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ പൊന്നു മോളെ സ്നേഹിച്ചത്. അല്ലാഹുവാണെ ആ സ്നേഹത്തിന്റെ ആഴം അല്ലാഹുവിനെല്ലാതെ അറിയില്ല. അല്ലാഹുവിന്റെ പടപ്പുകളിൽ അവിടുത്തേക്ക് ഫാത്വിമയോളം പ്രിയമുള്ളതായി മറ്റൊന്നും തന്നെയുണ്ടായിരുന്നില്ല.

അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ്(رضي الله عنه) പറയുന്നു:

"അല്ലയോ ഫാത്വിമാ റസൂലുല്ലാഹി ﷺയിലേക്ക് നിങ്ങളെക്കാൾ ഇഷ്ടമുള്ള മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല.
റസൂലുല്ലാഹി ﷺക്ക് ശേഷം എന്നിലേക്ക് നിങ്ങളെക്കാൾ ഇഷ്ടമുള്ള മറ്റാരും തന്നെയില്ല".

നുബുവ്വത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം സ്വഹാബി പ്രമുഖരിൽ പലരും പുണ്യ നബിയുടെﷺ കരളിന്റെ കഷ്ണത്തെ (رضي الله عنها) വിവാഹം കഴിക്കാൻ ആഗ്രഹിച്ചു അന്വേഷണം നടത്തി. അവരോടെല്ലാം പുണ്യ നബിﷺ പറഞ്ഞു:

"അല്ലാഹുവിൽ നിന്നുള്ള നിർദേശത്തിനായി കാത്തിരിക്കുകയാൺ ഫാത്വിമ(റ) ഇപ്പോൾ ചെറിയ കുട്ടിയുമാണ്"

എല്ലാവരും പ്രതീക്ഷയിലാണ്. ഒടുവിൽ കാത്തിരുന്ന ആ ദിവ്യ സന്ദേശം വന്നണഞ്ഞു...
മുഹമ്മദ്‌ നബിയുടെﷺ ഇഷ്ടക്കനിയാം മകൾ ഫാത്വിമക്കും അബൂ ത്വാലിബിന്റെ ധീരനായ മകൻ സയ്യിദുനാ അലിക്കും(رضي الله عنه) നികാഹ്‌ വന്നെത്തി.

സ്വർഗ്ഗീയ ലോകം പോലും അണിഞ്ഞൊരുങ്ങിയ കല്ല്യാണം.
അതിലൂടെ സാദാതുനാ ഹസനും ഹുസൈനും മുഹ്സിനും സൈനബും ഉമ്മു കുത്സൂമും(رضي الله عنهم) പിറവി കൊണ്ടു.
ഖിയാമത്ത്‌ നാളോളം ഖൈറുഉമ്മത്തിന്റെ ആത്മീയ നായകരായി മാർഗ്ഗദർശികളായി അഹ്ലുൽ ബൈത്തിനെ അല്ലാഹു തിരഞ്ഞെടുത്തു.
ഫാത്വിമ ബതൂൽ അഹ്ലുൽ ബൈത്തിന്റെ എക്കാലത്തെയും വന്ദ്യമാതാവുമായി...

അവിടുന്ന് യുദ്ധത്തിന് പുറപ്പെടും വേളകളിലൊക്കെയും അവസാനം സന്ദർശിക്കുക തന്റെ കരളിന്റെ കഷ്ണത്തെയാണ്. പൊന്നുമോളോട് യാത്ര പറഞ്ഞാൽ പിന്നെ സന്ദർശനമില്ല, നേരെ രണഭൂമിയിലേക്ക്. യുദ്ധം കഴിഞ്ഞാലോ ആദ്യ സന്ദർശനവും തന്റെ ജീവന്റെ ജീവനായ ഫാത്വിമയെ തന്നെ...

വന്ദ്യപിതാവിന്റെﷺ മരണശേഷം മരണവേളയിലല്ലാതെ ആ ചുണ്ടിൽ ഒരിക്കലും ചിരി വിടർന്നില്ല. മഹതി ഒരിക്കലും നന്നായി ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല. അധികവും മൗനിയായി മിഴിനീരണിഞ്ഞ് പിതാവിന്റെﷺ ഓർമ്മകളുമായി വന്ദ്യ പിതാവിലേക്കണയുന്ന സുദിനം കാത്ത് അവർ ജീവിച്ചു.
പുണ്യ നബിﷺ യുടെ വഫാത്തിന് ശേഷം ഏകദേശം ആറു മാസമാണ് സഹ്റ ബതൂൽ(റ) ജീവിച്ചത്. ശേഷം ഉമ്മുനാ ഫാത്വിമ(റ) ലോക ഗുരുവിന്റെ ﷺ തിരുസന്നിധിയിലേക്ക് അതീവ സന്തോഷത്തോടെ യാത്രയായി.

എക്കാലത്തെയും ലോക ചരിത്രത്തിന്റെ ഏടുകളിൽ ഇത്രയേറെ പരസ്പരം സ്നേഹം പങ്കിട്ട, സൃഷ്‌ടിപ്പിലും സ്വഭാവ മഹിമയിലും സംസ്കാര-ആത്മീയ വിശുദ്ധിയിലും ഇത്രയേറെ സാദൃശ്യമുള്ള മറ്റൊരു പിതാവും മകളും ഇല്ലേ ഇല്ല...
ഉത്തമ മകൾക്ക് ഫാത്വിമയോളം മാതൃകയില്ല,
ഉത്തമ ഭാര്യക്കും മാതാവിനും ഫാത്വിമയോളം മാതൃകയില്ല.

സയ്യിദതുനാ ഫാത്വിമ ഉൽകൃഷ്ടയാണ് സ്ത്രീത്വത്തിന്റെ സകല പോരായ്മകളിൽ നിന്നും നാഥന്റെ ഔദാര്യത്താൽ വിശുദ്ധയാക്കപ്പെട്ട, മനുഷ്യകുലം വീക്ഷിച്ച എക്കാലത്തെയും അത്യുന്നത ഉൽകൃഷ്ട മഹിളാരത്നം, റഹ്മത്തുല്ലിൽ ആലമീന്റെﷺ ജീവന്റെ ജീവൻ

2013, ജൂലൈ 30, ചൊവ്വാഴ്ച

എന്റെ പ്രിയ സഹോദരി സഹോദരന്മാരെ....

തല മറക്കാന്‍ മടിക്കുന്നവരും, തല മറച്ചിട്ടും അന്യ പുരുഷന്മാരെ കാണുമ്പോള്‍ താനേ തലയിലെ തട്ടം താഴേക്ക്‌ വീണു പോകുന്നവരും, കട്ടി കുറഞ്ഞ വസ്ത്രം കൊണ്ട് തല മറക്കുന്നവരും, തലയുടെ മുന്‍ ഭാഗത്തെ മുടിയുടെ ഡിസൈന്‍ പുറത്തു കാണിച്ചു കൊണ്ട് ബാക്കി ഭാഗം ഭദ്രമായി മറക്കുന്നവരും ആയ സ്ത്രീകളോടും അത്തരം ഉമ്മമാരെ സ്നേഹിക്കുന്ന മക്കളോടും പെണ്‍ കുട്ടികളെ സ്നേഹിക്കുന്ന ഉപ്പമാരോടും ഭാര്യമാരെ സ്നേഹിക്കുന്ന ഭര്താക്കന്മാരോടും സഹോദരിമാരെ സ്നേഹിക്കുന്ന ആങ്ങളമാരോടും ആണ് ഞാന്‍ ഈ ലേഖനത്തിലൂടെ സംവദിക്കുന്നത്. തല മറക്കണം എന്ന് അറിവില്ലാത്ത ഒരു സ്ത്രീയെ മുസ്ലിം സമുദായത്തില്‍ ഇന്ന് കണ്ടെത്താന്‍ കഴിയുകയില്ല. തല മറക്കല്‍ നിര്‍ബന്ധമാണ്‌ എന്നും അത് ഒരു മുസ്ലിം സ്ത്രീയുടെ അടയാളം ആണെന്നും ഇക്കാലത്ത് എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും അറിയാവുന്ന കാര്യം ആണ്. എന്നിട്ടും ഇന്ന് മുസ്ലിം സമുദായത്തില്‍ തല മറക്കുന്ന സ്ത്രീകളെക്കാള്‍ എത്രയോ കൂടുതല്‍ ആണ് നമ്മുടെ സമുദായത്തില്‍ തല മറക്കാത്ത സ്ത്രീകളുടെ എണ്ണം. തല മറക്കാതവര്‍ക്കുള്ള ശിക്ഷ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് മുസ്ലിം സ്ത്രീകള്‍ ഇത്രയും കൂടുതല്‍ പേര്‍ തല മറക്കാതെ നടക്കുന്നതിനുള്ള ഒരു കാരണം എന്ന് എന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് ഞാന്‍ ഈ ലേഖനം എഴുതുന്നത്‌.

നബി (സ) ഒരിക്കല്‍ ഇസ്രാ മീറാജ് രാത്രിയില്‍ കണ്ട സംഭവങ്ങളെ സ്മരിച്ചു കൊണ്ട് വിശദീകരിച്ചു . ആ രാത്രിയില്‍ ജിബ്രീല്‍(അ)നോട് കൂടെ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ നരകം കാണാന്‍ ഇടയായി. പല രീതിയിലും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെ ആ ചുട്ടു പൊള്ളുന്ന നരകത്തില്‍ വെച്ച് ഞാന്‍ കണ്ടു. (വളരെ വലിയ ഹദീസ് ആയതു കൊണ്ട് നമ്മുടെ വിഷയം മാത്രം ഞാന്‍ എടുത്തു ഉദ്ദരിക്കുകയാണ്) . അവിടെ കഠിനമായി ശിക്ഷിക്കപ്പെടുന്ന ഒരു സ്ത്രീയെ കണ്ടു. അവള്ടെ മുടി കൂട്ടി കെട്ടിയിരിക്കുന്നു. ആ മുടിയില്‍ അവളെ കെട്ടി തൂക്കിയിരിക്കുന്നു. താഴെ ഭയാനകമായ തീ ആളി കത്തി കൊണ്ടിരിക്കുന്നു. തീയുടെ കാഠിന്യം കൊണ്ട് അവളുടെ തലച്ചോറ് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ ക്ലഴിഞ്ഞില്ല. വേദന താങ്ങാനാവാതെ ഞാന്‍ ജിബ്രീല്‍(അ)നോട് ചോദിച്ചു. ഏതാണ്‌ ആ സ്ത്രീ ജിബ്രീലേ ? അപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു. നബിയെ, നമുക്ക് നടക്കാം, നമുക്ക്‌ ഇനിയും കൂടുതല്‍ കാണുവാനുണ്ട്....... (അങ്ങനെ പല രീതിയിലും ശിക്ഷിക്കപ്പെടുന്ന സ്ത്രീകളെ രസൂലുല്ലാഹി (സ) അവിടെ കണ്ടതായി വിശദീകരിച്ചു. അതൊന്നും ഇവിടെ തല്‍കാലം കുറിക്കുന്നില്ല ) രസൂലുല്ലാഹി (സ) യുടെ വിശദീകരണം കേട്ട് കൊണ്ടിരിക്കുന്ന മകള്‍ ഫാത്തിമാ ബീവി ഇത് കേട്ട് സഹിക്കാനാവാതെ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. മഹതി രസൂലുല്ലാഹി (സ) യോട് ചോദിച്ചു. ഉപ്പാ, ആ പാവം സ്ത്രീകള്‍ ഈ രീതിയില്‍ മാരകമായി ശിക്ഷിക്കപ്പെടാന്‍ എന്താണ് കാരണം ഉപ്പാ, എനിക്കൊന്നു പറഞ്ഞു തരുമോ ഉപ്പാ.. രസൂലുല്ലാഹി (സ) വിശദീകരിച്ചു തുടങ്ങി. മകളേ, ഞാന്‍ ആദ്യം പറഞ്ഞ തലമുടി കൂട്ടി കെട്ടി മുകളിലേക്ക് കെട്ടി തൂക്കിയ നിലയില്‍ തലച്ചോറ് പതഞ്ഞു പൊങ്ങുന്ന ആ സ്തീയുണ്ടല്ലോ, അവള്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ തല മുടി പൂര്‍ണമായും മറക്കാതവള്‍ ആയിരുന്നു. അതായത് ആ സ്ത്രീ തല മറക്കാത്ത സ്ത്രീ ആയിരുന്നു.

പുറത്തിരഇനി എന്റെ പൊന്നു സഹോദരിമാര്‍ ചിന്തിക്കുക. ഈ ദുനിയാവില്‍ വളരെ ചെറിയ കാലയളവില്‍ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഈ കുറഞ്ഞ കാലജീവിതത്തില്‍ നമ്മള്‍ മുടി എല്ലാവര്ക്കും മുന്നില്‍ കാണിച്ചു നടന്നിട്ട് നമുക്ക് ലഭിക്കാനുള്ളത് എന്താണ്......?? മുടി മറച്ചു എന്നത് കൊണ്ട് നമുക്ക് നഷ്ടപ്പെടാനുള്ളത് എന്താണ്.....?? മുടി സ്റ്റൈല്‍ ആക്കി ഡിസൈന്‍ ചെയ്തു അഹംഭാവത്തോടെ നടന്നിരുന്ന എത്രയോ സ്ത്രീകളെ നമുക്ക് പരിചയം ഉണ്ടാകാം. അവരില്‍ പലരും തല മുടി വെളുത്ത് പോയ കാരണത്താല്‍ ഇന്ന് ഡിസൈന്‍ എല്ലാം ഒഴിവാക്കി തലമുടി കൂട്ടി കെട്ടി നടക്കുന്നത് നാം കാണുന്നു. നമ്മള്‍ കാണിച്ചു നടക്കുന്ന ഈ മുടിയുടെ അവസ്ഥയും ഇത് തന്നെ അല്ലെ? മാത്രം അല്ല, മുടി വെളുക്കുന്നത്‌ വരെ നമ്മള്‍ ഈ ലോകത്ത് ജീവിക്കും എന്നതിന് നമുക്ക് എന്ത് ഉറപ്പാണ് ഉള്ളത്? പക്ഷെ നഷ്ടപ്പെടാനുള്ളതോ, അത് എത്രയോ വലുതാണ്‌. ..'. നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്ത നഷ്ടം ആണ് ഈ മുടി പ്രദര്‍ശനം കൊണ്ട് നമുക്ക് വരാനിരിക്കുന്നത്. സമുദ്രത്തില്‍ നമ്മള്‍ ഒരു വിരല്‍ മുക്കിയാല്‍ നമ്മുടെ വിരലില്‍ വരുന്ന ഒരു തുള്ളി വെള്ളത്തിനോട് നമ്മുടെ ഇഹ ലോക ജീവിത ദൈര്‍ഗ്യം ഉപമിച്ചാല്‍ പരലോക ജീവിതത്തെ സമുദ്രത്തിലെ ബാക്കി വെള്ളത്തോട് ഉപമിക്കാം. അത്രയും വലുതാണ്‌ പരലോക ജീവിതം. ആ പരലോകത്ത് ആളി കത്തുന്ന തീയില്‍ മുടിയില്‍ കെട്ടി തൂക്കപ്പെട്ട രീതിയില്‍ അവസാനമില്ലാത്ത ആ ജീവിതം തള്ളി നീക്കാന്‍ നിങ്ങള്ക്ക് സാധിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ തല മറക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങള്ക്ക് തോന്നിയ പോലെ ജീവിതം അടിച്ചു പൊളിച്ചു കൊള്ളുക. ഇനി ഈ രീതിയില്‍ നരക ശിക്ഷ അനുഭവിക്കാന്‍ കഴിയില്ല എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ, നിര്‍ബന്ധമായും തല മറക്കണം. മറച്ചേ തീരൂ. അല്ലെങ്കില്‍ മേല്‍ പറഞ്ഞ ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് ശരിക്കും മനസ്സികാക്കുക. ജീവിതത്തില്‍ വല്ലപ്പോഴും തല വേണ്ട പോലെ മറക്കാതെ നടന്നിട്ടുണ്ടെങ്കില്‍ രബ്ബിനോട് തൗബ ചെയ്തു മടങ്ങുക. ശിഷ്ട ജീവിതത്തില്‍ ഒരിക്കലും തല മറക്കാതെ ങ്ങാതിരിക്കുക.

സ്ത്രീകളോട് പരിശുദ്ദ്ധ ഖുര്‍ആന്‍ പറയുന്നത് " നീ സത്യ വിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദ്രിഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യ ഭാഗങ്ങള്‍ കാത്തു സൂക്ഷിക്കണം. തങ്ങളുടെ ശരീര സൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായത് ഒഴികെ.ശിരോ വസ്ത്രം മാറിടത്തിന് മീതെ താഴ്ത്തി ഇടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃ പുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദര പുത്രന്മാര്‍, സഹോദരി പുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലം കൈ ഉടമപ്പെടുത്തിയവര്‍, ലൈംഗിക ആസക്തിയില്ലാത്ത പുരുഷ പരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലോഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചു വെക്കുന്ന അലങ്കരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ചു നടക്കരുത്. സത്യ വിശ്വാസികളെ ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വരിച്ചേക്കാം. നാഥന്‍ നമ്മെ എല്ലാവരെയും അവന്റെ മഹത്തായ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും അനുഗ്രഹിക്കട്ടെ...നരക ശിക്ഷയെ തൊട്ടു നാം ഏവരെയും അവന്‍ കാത്തു രക്ഷിക്കുമാറാകട്ടെ...ആമീന്‍......

2013, ജൂൺ 6, വ്യാഴാഴ്‌ച

ഈ ബൈത്ത് കര്‍ണാടകയിലെ മംഗലാപുരം  സാനൂരില്‍ അന്ത്യം വിശ്രമം കൊള്ളുന്ന ഷാഹുല്‍ ഹമീദ് തങ്ങളുടെ പേരില്‍ ഞാന്‍ ഉണ്ടാക്കിയതാണ്.....അല്ലാഹു സ്വീകരികട്ടെ,,,,,, ആമീന്‍